ദുൽക്കർ വീണ്ടും പാട്ടുകാരനായി

കോമ്രേഡ്സ് ഇൻ അമേരിക്ക(സിഐഎ) എന്ന ചിത്രത്തിലെ 'വാനം തിളതിളയ്ക്കണ്' പാട്ട് കേൾക്കാൻ പ്രേക്ഷകർ കാത്തിരിക്കുക തന്നെയായിരുന്നു. പുറത്തിറങ്ങി ഒരു ദിവസം കൊണ്ട് മൂന്നു ലക്ഷം കാഴ്ചക്കാരെ നേടി യുട്യൂബിൽ കുതിക്കുകയാണ് ഈ പാട്ട്. ഗോപി സുന്ദറാണ് ഈണമിട്ടത്. സ്പാനിഷ്-മലയാളം-ഹിന്ദി വരികളിലുള്ള പാട്ടിന്റെ താളം ആദ്യ കേൾവിയിൽ തന്നെ നമുക്കൊപ്പം കൂടും. അത്രയ്ക്കു രസകരമാണ് ഈണം. ദുൽക്കറിന്റെ തീർത്തും വേറിട്ടൊരു ആലാപന ശൈലിയാണ് ഗാനത്തിൽ കേൾക്കാൻ സാധിക്കുന്നത്. റഫീഖ് അഹമ്മദ്, കരോളിൻ,മുഹമ്മദ് മഖ്ബുൽ മൻസൂർ എന്നിവർ ചേർന്നാണീ പാട്ട് എഴുതിയത്. കരോളിനും മുഹമ്മദ് മഖ്ബുൽ മൻസൂറുമാണ് ദുൽക്കറിനൊപ്പം പാട്ടു പാടിയത്. കരോളിൻ സ്പാനിഷ് വരികൾ എഴുതി പാടി. മുഹമ്മദ് മഖ്ബുൽ മൻസൂർ ഹിന്ദിയും. ദുൽക്കർ സൽമാൻ ഗോപി സുന്ദറിന്റെ ഈണത്തിലാണ് ദുൽക്കർ സൽമാൻ സിനിമയിൽ പാടിയിട്ടുള്ളത്. അക്കൂട്ടത്തിൽ അഞ്ചാമത്തെ ഗാനമാണിത്. അഞ്ചു പാട്ടുകളും സൂപ്പർ ഹിറ്റുകളാകുകയും ചെയ്തു.

© Copyright 2017 Manoramaonline. All rights reserved....
കുഞ്ഞിക്ക നക്ഷത്രം
മുണ്ടും മടക്കിക്കുത്തി ദുൽക്കർ
ദുൽക്കർ വീണ്ടും പാട്ടുകാരനായി
വിനായകന് കിട്ടിയ അവാർഡ് എനിക്കു കിട്ടിയതു പോലെ