കുഞ്ഞിക്ക നക്ഷത്രം

പത്തു മിനിറ്റ് നേരിട്ടു സംസാരിച്ചാൽ ആരെയും ഫാനാക്കിക്കളയും ഡിക്യു. സിനിമയിലെത്തി അഞ്ചു വർഷവും രണ്ടു മാസവും കഴിയുമ്പോൾ ദുൽഖർ സൽമാന്റെ മേൽവിലാസം മെഗാസ്റ്റാറിന്റെ മകൻ എന്നതല്ല, ഭാവിയിലെ സൂപ്പർസ്റ്റാർ എന്നാണ്. കുഞ്ഞിക്കയെന്നും ഡിക്യുവെന്നും ഓമനപ്പേരുള്ള, പുതുതലമുറയിലെ ഫ്ലെക്സിബിൾ നടന്മാരിലൊരാളെന്നു കടുകട്ടി നിരൂപകർ പോലും വിളിക്കുന്ന നടൻ നക്ഷത്രമാകുന്നത് അയാളുടെ വിനയം കൊണ്ടുകൂടിയാണ്.
∙ ദുൽഖർ എന്ന നടനെ മമ്മൂട്ടി എന്ന നടൻ സ്വാധീനിച്ചിട്ടുണ്ടോ?
അഭിനയത്തെ സ്വാധീനിച്ചിട്ടുണ്ട് എന്നൊന്നും പറയാനാവില്ല. നല്ല സിനിമകൾ ചെയ്യണമെന്നുള്ള താൽപര്യവും ഇഷ്ടവും അതിനുള്ള എനർജിയുമൊക്കെ എക്സ്ട്രീമാണ് വാപ്പച്ചിക്ക് ഇപ്പോഴും. അതെന്നെ സ്വാധീനിച്ചിട്ടുണ്ട്. നല്ലൊരു കഥ കേട്ടാൽ അതിനെപ്പറ്റി വളരെ എക്സൈറ്റഡായി സംസാരിക്കുകയും മറ്റും ചെയ്യും വാപ്പച്ചി. ആ ത്രില്ലും എനർജിയും ആ തലമുറയിലെ എല്ലാവർക്കുമുണ്ട്. പുതിയ തലമുറയിലെ ആളുകൾക്കെല്ലാം അതൊരു ഇൻസ്പിരേഷനാണ്.
∙ ചില ചിത്രങ്ങളിൽ ദുൽഖറിനേക്കാൾ ഹോട്ടാണ് മമ്മൂട്ടി. അസൂയ തോന്നാറുണ്ടോ?
ഇല്ല. ഭയങ്കര അഭിമാനമാണ്. ഞാനും വലിയ ഫാനാണ്. എല്ലാവരും ഇഷ്ടപ്പെടുകയും എൻജോയ് ചെയ്യുകയും ചെയ്യുന്നതുപോലെയാണ് ഞാനും. ഞാനൊരിക്കലും എന്നെ വാപ്പച്ചിയുമായി കംപയർ ചെയ്യാറില്ല.
∙ കുഞ്ഞിക്ക എന്നൊരു വിളിപ്പേരുണ്ട്.
അതെങ്ങനെ വന്നു എന്നെനിക്കറിയില്ല. പക്ഷേ വളരെ ഇഷ്ടത്തോടെയാണ് ആളുകൾ അങ്ങനെ വിളിക്കുന്നത്. അതുകൊണ്ട് എനിക്കും ഇഷ്ടമാണ്.
∙ ഡിക്യു എന്ന് ആദ്യം വിളിച്ചതാരാണ്?
സ്കൂളിൽ നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ എന്റെ ക്ലാസ്‌മേറ്റ്സ് ഇട്ട പേരാണ്. എന്റെ പേര് അവർക്ക് അന്നേ കോംപ്ലിക്കേറ്റഡായി തോന്നിക്കാണും. ഡിക്യു എന്നാവുമ്പോ വിളിക്കാനും എളുപ്പമുണ്ട്. പിന്നെ പലരും വിളിച്ചുതുടങ്ങി.
∙ കരിയറിന്റെ തുടക്കത്തിൽ സാധാരണ ഒരു അഭിനേതാവ് ധൈര്യപ്പെടാത്ത തരം പരീക്ഷണചിത്രങ്ങൾ ചെയ്തിട്ടുണ്ട്.
ഇന്നാണെങ്കിൽ അതിനു കുറച്ചുകൂടി ആലോചിച്ചേനെ. അന്ന് എന്നെക്കുറിച്ചോ എന്റെ അഭിനയത്തെക്കുറിച്ചോ ആർക്കും വലിയ ധാരണയൊന്നുമില്ല. അതുകൊണ്ടു കിട്ടിയ ധൈര്യമാകണം. ഏതൊരു പുതുമുഖ അഭിനേതാവിനും അത്തരം ധൈര്യം കൂടുതലായിരിക്കുമെന്നു തോന്നുന്നു. പിന്നെ, നല്ല കുറേ സിനിമകൾ ചെയ്യണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ, എല്ലാം പ്ലാൻ ചെയ്തതൊന്നുമല്ല. ചില ചിത്രങ്ങൾ സംഭവിച്ചതാണ്. .
∙ പുതിയ തലമുറയിലെ അപൂർവം ഫ്ലെക്സിബിൾ നടന്മാരിൽ ദുൽഖറിന്റെ പേരും പറയാറുണ്ട്.
അതേപ്പറ്റി അറിയില്ല. എനിക്കു തോന്നുന്നത് മുൻപു പറഞ്ഞ മോശം സിനിമയെന്ന പേടി മാറുന്നതാണ്.
അതേസമയം, ലെഗസിയുടെ ചെറിയൊരു പേടി എപ്പോഴും ഉള്ളിലുണ്ട്; ചെയ്യുന്ന സിനിമകൾ മോശമാവരുത്, മോശം ആക്ടറാവരുത് എന്നൊക്കെ. തയാറാക്കിയത് മഹേഷ് മോഹൻ



