മുണ്ടും മടക്കിക്കുത്തി ദുൽക്കർ

ആരാധകർക്ക് ഇരട്ടിആവേശവുമായി ദുൽക്കറിന്റെ സിഐഎ ടീസർ. കിടിലൻ ഡയലോഗും പറഞ്ഞ് കൊളേജിലൂടെ മുണ്ടും മടക്കിക്കുത്തി പോകുന്ന ദുൽക്കറിനെയാണ് ടീസറിൽ കാണാനാകുക. സുജിത് ശങ്കറാണ് ടീസറിലെ മറ്റൊരു താരം. ഇടതുപക്ഷസഹയാത്രികനായ അജി മാത്യു ആയാണ് ദുൽക്കർ ചിത്രത്തിലെത്തുന്നത്. കോട്ടയം സിഎംഎസ് കൊളേജ് ആണ് ടീസറിൽ കാണിക്കുന്നത്. നാട്ടിൽനിന്ന് അമേരിക്കയിലെത്തുന്ന ഒരു സാധാരണക്കാരാനായ പാലാക്കാരന്റെ കഥയാണു സിനിമ. പ്രശസ്ത ഛായാഗ്രാഹകൻ സി.കെ. മുരളീധരന്റെ മകളാണ് നായിക കാർത്തിക.സൗബിൻ, ജിനു ജോസഫ്, തമിഴ് നടൻ ജോൺ വിജയ് എന്നിവരാണ് മറ്റുതാരങ്ങൾ. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷിബിൻ ഫ്രാൻസിസ് പാലാ പൂവത്തോട് സ്വദേശിയാണ്. പൃഥ്വിരാജ് നായകനായ ‘പാവാട’യുടെ കഥ ഷിബിന്റേതായിരുന്നു. .ഇയ്യോബിന്റെ പുസ്തകത്തിനുശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഗോപി സുന്ദറാണു സംഗീതം. അമലിന്റെ സഹായിയായിരുന്ന രണദിവെയാണു സിനിമാട്ടോഗ്രഫി നിർവഹിക്കുക. അമൽ നീരദ് പ്രൊഡക്ഷൻസിന്റെ നാലാം ചിത്രമാണിത്. മെയ് അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുക.

© Copyright 2017 Manoramaonline. All rights reserved....
കുഞ്ഞിക്ക നക്ഷത്രം
മുണ്ടും മടക്കിക്കുത്തി ദുൽക്കർ
ദുൽക്കർ വീണ്ടും പാട്ടുകാരനായി
വിനായകന് കിട്ടിയ അവാർഡ് എനിക്കു കിട്ടിയതു പോലെ